" മനുഷ്യാ നീ മണ്ണിലേയ്ക്കു മടങ്ങും "
ഓരോ മുറിവിനും അതിന്റെതായ കാരണങ്ങളും ശരിയാക്കാനുള്ള സമയവും എടുക്കും. എന്നാൽ, മനുഷ്യന്റെ കണ്ടുപിടുത്തങ്ങളുടെ സഹായത്താൽ എല്ലാ മുറിവും വേഗത്തിൽ ശരിയായേക്കാം; ചിലപ്പോള്‍ അബദ്ധവുമായേക്കാം
ഞാൻ ഉദേശിച്ചത് പാര്‍ശ്വഫലങ്ങളെക്കുറിച്ചാണ്.
എന്തിരുന്നാലും അസുഖമുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കുകയും ഈ വിവരങ്ങൾ അതിവേഗം പ്രചരിപ്പിക്കുകയും ചെയ്താൽ "പാർശ്വഫലങ്ങൾ ഉണ്ടായേക്കാം" അല്ലെകിൽ മുറിവിന്റെ പാർശ്വഫലങ്ങൾ മനുഷ്യരിൽ പ്രചരിപ്പിക്കുക എന്നത് അസാദ്യമായ കാര്യമല്ലെ?
അങ്ങനെ ഒരു രോഗത്തിൽ നിന്നും മറ്റൊരു രോഗം വരുമെന്ന തിരിച്ചറിവിനെ മറന്ന് താത്കാലികമായ രോഗശാന്തിയും സന്തോഷവും അനുഭവപ്പെടുന്ന മനുഷ്യൻ വിവേകത്തോടെ അവഗണിക്കുന്നത് "യഥാർത്ഥ" തിരിച്ചറിയാനുള്ള മനുഷ്യ ശക്തിയെയാണ് നാം ഓർക്കുക.
മനുഷ്യാ കഥകളിലൂടെ തിരിച്ചറിയാതെ പോയ മുറിവുകളുടെ അടയാളങ്ങൾ ഇന്നും പാടും " മനുഷ്യാ നീ മണ്ണിലേയ്ക്കു മടങ്ങും "
കണ്ടുപിടുത്തങ്ങളുടെ വേഗത്തിൽ സ്വയം രക്ഷപെടാനുള്ള ഒരു താത്കാലികമായ വാതിൽ വിവേകത്തോടെ ലക്ഷ്യമിടുന്ന എല്ലാ മനുഷ്യജീവികളും ഈ ഭൂമിയിലെ മനുഷ്യ കൗതുകങ്ങളുടെ ചരിത്രം മാത്രം.
" ഈ ഭൂമിയും " മനുഷ്യ കൗതുകങ്ങളുടെ ചരിത്രമായി തീരുമോ ?
ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ ഒട്ടേറെ ജീവികൾ വംശനാശം സംഭവിച്ച് മൺമറഞ്ഞുപോയിട്ടുണ്ടെന്ന് ചിന്തിക്കുന്നവർക്ക് അറിയാം.
ചരിത്രമായി തീരും മുമ്പേ "യഥാർത്ഥ" തിരിച്ചറിയാനുള്ള വിവേകത്തോടെ "സ്വയം" പ്രകൃതിക്കൊപ്പം ജീവിക്കുകയും മറ്റുള്ളവരെ ബോധവാന്മാരാകേണ്ട ആവശ്യകത മനസ്സിലാക്കി വംശനാശത്തിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കു എന്ന ലക്ഷ്യത്തോടെ ഒരു മനുഷ്യജീവി
പേര് : രാകേഷ് കൃഷ്ണൻ



Comments
Post a Comment